Saturday, May 21, 2011

യാത്രയയപ്പുകള്‍...

വേര്‍പാടുകള്‍ എന്നും വേദനാജനകങ്ങളാണ്...
ക്യാമ്പസില്‍ നിന്ന് ജ്യേഷ്ഠതുല്യരായ സീനിയര്‍ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കി യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഓര്‍മ്മകള്‍ തിരമാല പോലെ മനസ്സിലേക്ക് ആഞ്ഞടിക്കുന്ന നിമിഷങ്ങളില്‍ പലപ്പോഴും വാക്കുകള്‍ അന്യമായിപ്പോകുന്നു.
എന്റെ ക്യാമ്പസില്‍ ഞാന്‍ ഏറെ ബഹുമാനിച്ചിരുന്ന രണ്ടു സീനിയേഴ്സ് ആയിരുന്നു സജീഷും സന്തോഷ്‌ മോഹനും. ഹോസ്റ്റല്‍ വരുന്നതിനു മുന്‍പ് സജീഷും വേണുവും ബിജുവും ഒക്കെ താമസിച്ചിരുന്ന "ചേംബര്‍" എന്ന വീട്ടിലായിരുന്നു എന്റെ അന്തിയുറക്കങ്ങളും വിധിക്കപ്പെട്ടത്. അവര്‍ മൂന്നു പേരും വിട പറയുന്ന ദിവസങ്ങളില്‍ എടുത്ത ചില ചിത്രങ്ങള്‍...


മാനാഞ്ചിറയില്‍...
വേണു, സജീഷ്, പ്രജിത്, ഞാന്‍, ഷിബു.


അന്നദാതാവായിരുന്ന ചേട്ടത്തിയോടൊപ്പം...

ഷിബു, സജീഷ്, ബിജു, ഞാന്‍, വേണു.

(ചേടത്തി ജീവിതത്തില്‍ നിന്ന് തന്നെ വിട പറഞ്ഞു)



ചേംബര്‍ പോലെ തന്നെ സൌരഭ്യ എന്ന മറ്റൊരു വീട്ടിലെ കാരണവരായിരുന്നു സന്തോഷ്‌ മോഹന്‍. ഒരു വേറിട്ട മനുഷ്യന്‍. കലാകാരന്‍, ഫോട്ടോഗ്രാഫര്‍, സഖാവ്. ഇന്നും ഏറെയൊന്നും മാറാത്ത സ്വഭാവം. അദ്ദേഹത്തിന്റെ വിടവാങ്ങല്‍...


എസ്.എഫ്.ഐ. യൂണിറ്റിന്റെ ഉപഹാരം.












ക്യാമ്പസില്‍.











വിരുന്നു വന്ന 'കട്ട'നോടൊപ്പം.
ഷാജി ഹയര്‍ ഓപ്ഷന്‍ കിട്ടി പോകാന്‍ ബാഗും പിടിച്ചിരിക്കുകയായിരുന്നു... 
മറ്റൊരു വിട വാങ്ങല്‍.






സന്തോഷ്‌ മോഹന്‍ പോകുന്നതിനു മുന്‍പ് റിനൈസന്‍സ് കലാസാംസ്കാരിക വേദിയുടെ യോഗം നടന്ന ശേഷം എടുത്ത ഫോട്ടോ.
പോട്ടം പിടിച്ചത് ഒരേയൊരു സന്തോഷ്‌ മോഹന്‍.







സഖാവ് സന്തോഷ്‌ മോഹന്‍ ജൂനിയര്‍ സഖാക്കള്‍ക്കൊപ്പം.










വിട പറയുന്ന ആള്‍ ഇല്ലാത്ത യാത്രയയപ്പ് ഫോട്ടോ. പോട്ടം പിടിക്കാന്‍ അറിയാവുന്ന ഒരേ ഒരാള്‍ സന്തോഷ്‌ മോഹന്‍ മാത്രമല്ലേ? :)

"സൌരഭ്യ" അന്തേവാസികള്‍.






ജൂനിയര്‍ സന്തോഷ്‌ മോഹന്‍ എന്ന് ജഗ്ഗുവും കൂട്ടരും കളിയാക്കി വിളിച്ചിരുന്ന ഈയുള്ളവനൊപ്പം...
(കുരുട്ടുബുദ്ധി കാരണം എന്ന് അസൂയാലുക്കള്‍ പോലും പറയില്ല)





ഒരിക്കല്‍ എനിക്കും വിട പറയേണ്ടി വന്നു...

5 comments:

  1. Dear Dr.R.K,
    Good Evening!
    Memories are evergreen and to be treasured!
    Photographs of dear ones fill positive energy in minds!
    Happy Weekend!
    Sasneham,
    Anu

    ReplyDelete
  2. ഫോട്ടോസ് വെരി നൊസ്റ്റാള്‍ജിക്..
    ഇത്തിരി ഇരുണ്ട്, പഴയ സ്റ്റൈല്‍.. ആഹാ!!

    ReplyDelete
  3. പ്രിയ രതീഷ്‌,
    ഓര്‍മ്മകളിലേക്ക് വീണ്ടും കൈപിടിച്ചു കൊണ്ടുപോകുന്ന ചിത്രങ്ങള്‍ . പഴയ യാത്രയയപ്പുകള്‍ ഒക്കെ ഓര്‍മ്മ വരുന്നു. അക്ഷരാര്‍ത്ഥത്തില്‍ കൊണ്ടും കൊടുത്തും നമ്മള്‍ ജീവിച്ച കാമ്പസ്‌. സന്തോഷ്‌,ഷാജഹാന്‍ ,വേണു ,അന്‍വറിന്റെ പഴയ ഫോട്ടോ ഒക്കെ നന്നായിരിക്കുന്നു.
    സന്തോഷ്‌ മോഹന്‍റെ ഒക്കെ കൈയില്‍ പഴയ ഫോട്ടോകള്‍ ഒരുപാട് കാണും.ഒരു ബ്ലോഗ്‌ തുടങ്ങാന്‍ പറയണം സന്തോഷിനോട്-ഫോട്ടോകള്‍ മാത്രമല്ല കവിതയും ചേര്‍ത്ത്.

    രഞ്ജി എനിക്ക് വേണ്ടി എന്നോണം എഴുതിയ വരികള്‍ ഇന്നും മനസ്സിന്റെ ഓടോഗ്രഫില്‍ ഞാന്‍ സൂക്ഷിക്കുന്നുണ്ട്.

    "ഇണങ്ങിയപ്പോഴും പിണങ്ങിയപ്പോഴും
    നമ്മള്‍ ഒരുപോലെ സ്നേഹിച്ചിരുന്നു
    ഞാന്‍ തന്ന നോവുകള്‍ എനിക്ക് തിരിച്ചു തന്നേക്കുക
    പകരം
    സ്നേഹത്തിന്‍റെ ഈയോരവല്‍ പൊതി നിങ്ങളെടുത്തേക്കുക'

    എറണാകുളത്ത് നിന്ന് പെരുമഴ നനഞ്ഞ ഒരു യാത്രയുടെ നല്ല ഓര്‍മ്മകളോടെ

    www.kuttikkattoor.blogspot.com

    ReplyDelete