സര്‍ഗാത്മകമായ ഏറെ സംഭാവനകള്‍ ഒരു കാലത്ത് കോഴിക്കോട് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ വിദ്യാര്‍ഥികളില്‍ നിന്നും പിറവിയെടുത്തിരുന്നു.
ഡോ.സജി തുടക്കമിട്ടു, മനോജേട്ടനിലൂടെ സന്തോഷ് മോഹനിലേക്കും രഞ്ജി ചേച്ചിയിലേക്കും പിന്നെ ധന്യ വഴി അനീനയിലേക്കും എത്തി... കിരണും ഹാരൂണും എല്ലാം ആ കൈത്തിരി പ്രകാശിപ്പിച്ചിരുന്നു എന്ന് തോന്നുന്നു...
ഇപ്പോള്‍?
സ്പന്ദനം പിന്നീട് സമാഹരിച്ചിരുന്നു...
ആദ്യം സന്തോഷ് മോഹന്‍.
പിന്നീട് രണ്‍ജി ചേച്ചി.
ക്യാമ്പസില്‍ "റിനൈസന്‍സ് കലാസാംസ്കാരിക വേദി" തുടങ്ങിയപ്പോള്‍ മുഖമാസിക ആയി അതേ പേരില്‍ ഒരു ചുവര്‍ മാസിക കൂടി തുടങ്ങിയിരുന്നു...
രാജേഷ്, ആനന്ദ്, അഭിലാഷ്, സജിനി... പിന്നീട് പലരും അതിനു നേതൃത്വം നല്‍കി... ഇന്നും തുടരുന്നു...
വാള്‍ മാഗസിനുകള്‍ പിന്നീട് പലതും വന്നിരുന്നു... പലതിനും ആഴ്ചകളുടെയും മാസങ്ങളുടെയും ആയുസ്സേ ഉണ്ടായിരുന്നുള്ളൂ...
ഇന്നും എന്തൊക്കെയോ ഉണ്ട്...
അതിനിടയില്‍ എസ്.എഫ്.ഐ. യൂനിറ്റ്. "ആഗ്നേയം" എന്ന കയ്യെഴുത്ത് മാസിക തുടങ്ങിയിരുന്നു. ഹാരൂണ്‍ ആയിരുന്നു എഡിറ്റര്‍... ഇടക്കാലത്ത് പ്രദീപും ഒരു കൈ നോക്കിയിരുന്നു.
ആറോ ഏഴോ ലക്കങ്ങള്‍ ഇറങ്ങിയിരുന്നു...
പിന്നെ...?
ഞാന്‍ പോന്ന ശേഷം സംഭവിച്ചത് എനിക്കറിയില്ല...!
കോളേജ് മാഗസിനുകള്‍ ഒരിക്കലും കൃത്യ സമയം പാലിച്ചിരുന്നില്ല...
ആദ്യ എഡിറ്റര്‍ ഡോ.ഹൈമവതി. പിന്നീട് ഡോ.സുഗതന്‍? കൃഷ്ണന്‍ സാര്‍ എഡിറ്ററായിരുന്നെന്നു തോന്നുന്നു. കുറെക്കഴിഞ്ഞു അനീസ് ഫെരീദ്, മനോജേട്ടന്‍, കോയ....
പ്രഭാതിന്റെ "നോവ്"
പിന്നെ, ശ്രീവിലാസ്, മനോജ് എന്നിവരെല്ലാം മാഗസിന്‍ ഇറക്കി... പലതും കൃത്യസമയത്തല്ലെങ്കിലും.
ഒടുവില്‍ ജിഷ എഡിറ്ററും അമ്മാറും സുജിത്തും സബ് എഡിറ്റര്‍മാരുമായി കഴിഞ്ഞ വര്‍ഷം ഇറക്കിയ മാഗസിന്‍...
"ശ്..."
ക്യാമ്പസിന്റെ ചിത്രത്തിലെ ഏറ്റവും നല്ല മാഗസിനും എസ്.എഫ്.ഐ. യൂനിറ്റ് നടത്തിയ ഏറ്റവും മികച്ച സര്‍ഗാത്മകമായ ഇടപെടലും ആണെന്ന് നിസ്സംശയം പറയാം...
കവി ശ്രീ.പവിത്രന്‍ തീക്കുനി ആയിരുന്നു പ്രകാശനം.
ഫോര്‍മാലിന്റെ മണവും ഓര്‍ഗനോണിന്റെ മടുപ്പും രോഗങ്ങളുടെ ഭീകരതയും മാത്രം കാണാതെ അക്ഷരങ്ങളുടെയും വര്‍ണങ്ങളുടെയും ആത്മാവ് കൂടി അറിയാനുള്ള മനസ്സുള്ളവര്‍ ഇന്നും ക്യാമ്പസില്‍ ഉണ്ടെങ്കില്‍ ക്യാമ്പസില്‍ അവശേഷിക്കുന്ന ഇത്തിരി പച്ചപ്പും വൈകുന്നേരങ്ങളിലെ കൂട്ടായ്മകളും എല്ലാം ഇനിയും അവിടെ നിന്നും സൃഷ്ടികളുടെ പുതിയ നാമ്പുകള്‍ കിളിര്‍പ്പിക്കും... തീര്‍ച്ച.
എന്നും ഓര്‍ക്കാന്‍ കുറെ നല്ല ഓര്‍മ്മകള്‍...
ReplyDeleteഎഡിറ്റര്‍മാരുടെ കൂട്ടത്തില്‍ എന്നെ മറന്നതാണോ??
ReplyDeleteചേര്‍ത്തു.
ReplyDelete