Saturday, May 21, 2011

യാത്രയയപ്പുകള്‍...

വേര്‍പാടുകള്‍ എന്നും വേദനാജനകങ്ങളാണ്...
ക്യാമ്പസില്‍ നിന്ന് ജ്യേഷ്ഠതുല്യരായ സീനിയര്‍ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കി യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഓര്‍മ്മകള്‍ തിരമാല പോലെ മനസ്സിലേക്ക് ആഞ്ഞടിക്കുന്ന നിമിഷങ്ങളില്‍ പലപ്പോഴും വാക്കുകള്‍ അന്യമായിപ്പോകുന്നു.
എന്റെ ക്യാമ്പസില്‍ ഞാന്‍ ഏറെ ബഹുമാനിച്ചിരുന്ന രണ്ടു സീനിയേഴ്സ് ആയിരുന്നു സജീഷും സന്തോഷ്‌ മോഹനും. ഹോസ്റ്റല്‍ വരുന്നതിനു മുന്‍പ് സജീഷും വേണുവും ബിജുവും ഒക്കെ താമസിച്ചിരുന്ന "ചേംബര്‍" എന്ന വീട്ടിലായിരുന്നു എന്റെ അന്തിയുറക്കങ്ങളും വിധിക്കപ്പെട്ടത്. അവര്‍ മൂന്നു പേരും വിട പറയുന്ന ദിവസങ്ങളില്‍ എടുത്ത ചില ചിത്രങ്ങള്‍...


മാനാഞ്ചിറയില്‍...
വേണു, സജീഷ്, പ്രജിത്, ഞാന്‍, ഷിബു.


അന്നദാതാവായിരുന്ന ചേട്ടത്തിയോടൊപ്പം...

ഷിബു, സജീഷ്, ബിജു, ഞാന്‍, വേണു.

(ചേടത്തി ജീവിതത്തില്‍ നിന്ന് തന്നെ വിട പറഞ്ഞു)



ചേംബര്‍ പോലെ തന്നെ സൌരഭ്യ എന്ന മറ്റൊരു വീട്ടിലെ കാരണവരായിരുന്നു സന്തോഷ്‌ മോഹന്‍. ഒരു വേറിട്ട മനുഷ്യന്‍. കലാകാരന്‍, ഫോട്ടോഗ്രാഫര്‍, സഖാവ്. ഇന്നും ഏറെയൊന്നും മാറാത്ത സ്വഭാവം. അദ്ദേഹത്തിന്റെ വിടവാങ്ങല്‍...


എസ്.എഫ്.ഐ. യൂണിറ്റിന്റെ ഉപഹാരം.












ക്യാമ്പസില്‍.











വിരുന്നു വന്ന 'കട്ട'നോടൊപ്പം.
ഷാജി ഹയര്‍ ഓപ്ഷന്‍ കിട്ടി പോകാന്‍ ബാഗും പിടിച്ചിരിക്കുകയായിരുന്നു... 
മറ്റൊരു വിട വാങ്ങല്‍.






സന്തോഷ്‌ മോഹന്‍ പോകുന്നതിനു മുന്‍പ് റിനൈസന്‍സ് കലാസാംസ്കാരിക വേദിയുടെ യോഗം നടന്ന ശേഷം എടുത്ത ഫോട്ടോ.
പോട്ടം പിടിച്ചത് ഒരേയൊരു സന്തോഷ്‌ മോഹന്‍.







സഖാവ് സന്തോഷ്‌ മോഹന്‍ ജൂനിയര്‍ സഖാക്കള്‍ക്കൊപ്പം.










വിട പറയുന്ന ആള്‍ ഇല്ലാത്ത യാത്രയയപ്പ് ഫോട്ടോ. പോട്ടം പിടിക്കാന്‍ അറിയാവുന്ന ഒരേ ഒരാള്‍ സന്തോഷ്‌ മോഹന്‍ മാത്രമല്ലേ? :)

"സൌരഭ്യ" അന്തേവാസികള്‍.






ജൂനിയര്‍ സന്തോഷ്‌ മോഹന്‍ എന്ന് ജഗ്ഗുവും കൂട്ടരും കളിയാക്കി വിളിച്ചിരുന്ന ഈയുള്ളവനൊപ്പം...
(കുരുട്ടുബുദ്ധി കാരണം എന്ന് അസൂയാലുക്കള്‍ പോലും പറയില്ല)





ഒരിക്കല്‍ എനിക്കും വിട പറയേണ്ടി വന്നു...

Tuesday, May 17, 2011

ക്രിസ്തുമസ് ആഘോഷം.

നമ്മുടെ ഹോമിയോ മെഡിക്കല്‍ കോളേജ്‌ ക്യാമ്പസില്‍ പണ്ട് ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച 




"ജീവനുള്ള" സാന്റാക്ലോസും.













പുല്‍ക്കൂടും 














നിര്‍മ്മാണം: റിനൈസന്‍സ് കലാസാംസ്കാരിക വേദി.
അണിയറയില്‍: എല്ലാവരും.
രണ്ടു ദിവസം അലര്‍ജി വന്നു കിടപ്പിലായവന്‍: ഈയുള്ളവന്‍!

Sunday, May 15, 2011

കലാപ്രതിഭ പ്രജിത്തിന് സ്വീകരണം

കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലാമത്സരങ്ങളിലെ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി പ്രജിത്തിന് കോളേജിലെ കലാസാംസ്കാരിക സംഘടനയായ റിനൈസന്‍സിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണം.  






നേട്ടങ്ങളെ അംഗീകരിക്കേണ്ടവര്‍ വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാല്‍ കണ്ണടച്ചപ്പോള്‍ ആ ദൌത്യം റിനൈസന്‍സിന്  ഏറ്റെടുക്കേണ്ടി വന്നു.

Wednesday, May 11, 2011

വരയും വാക്കും വര്‍ണവും... ക്യാമ്പസില്‍.

സര്‍ഗാത്മകമായ ഏറെ സംഭാവനകള്‍ ഒരു കാലത്ത് കോഴിക്കോട്‌ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്‌ ക്യാമ്പസിലെ വിദ്യാര്‍ഥികളില്‍ നിന്നും പിറവിയെടുത്തിരുന്നു.
ആദ്യം "സ്പന്ദനം" ചുവര്‍ മാസിക.
ഡോ.സജി തുടക്കമിട്ടു, മനോജേട്ടനിലൂടെ സന്തോഷ്‌ മോഹനിലേക്കും രഞ്ജി ചേച്ചിയിലേക്കും പിന്നെ ധന്യ വഴി അനീനയിലേക്കും എത്തി... കിരണും ഹാരൂണും എല്ലാം ആ കൈത്തിരി പ്രകാശിപ്പിച്ചിരുന്നു എന്ന് തോന്നുന്നു... 
ഇപ്പോള്‍?



സ്പന്ദനം പിന്നീട് സമാഹരിച്ചിരുന്നു...

ആദ്യം സന്തോഷ്‌ മോഹന്‍.












 
  പിന്നീട് രണ്‍ജി ചേച്ചി.
ക്യാമ്പസില്‍ "റിനൈസന്‍സ് കലാസാംസ്കാരിക വേദി" തുടങ്ങിയപ്പോള്‍ മുഖമാസിക ആയി അതേ പേരില്‍ ഒരു ചുവര്‍ മാസിക കൂടി തുടങ്ങിയിരുന്നു... 

രാജേഷ്, ആനന്ദ്, അഭിലാഷ്, സജിനി... പിന്നീട് പലരും അതിനു നേതൃത്വം നല്‍കി... ഇന്നും തുടരുന്നു...








വാള്‍ മാഗസിനുകള്‍ പിന്നീട് പലതും വന്നിരുന്നു... പലതിനും ആഴ്ചകളുടെയും മാസങ്ങളുടെയും ആയുസ്സേ ഉണ്ടായിരുന്നുള്ളൂ... 

ഇന്നും എന്തൊക്കെയോ ഉണ്ട്...











അതിനിടയില്‍ എസ്.എഫ്.ഐ. യൂനിറ്റ്. "ആഗ്നേയം" എന്ന കയ്യെഴുത്ത് മാസിക തുടങ്ങിയിരുന്നു. ഹാരൂണ്‍ ആയിരുന്നു എഡിറ്റര്‍... ഇടക്കാലത്ത് പ്രദീപും ഒരു കൈ നോക്കിയിരുന്നു. 









ആറോ ഏഴോ ലക്കങ്ങള്‍ ഇറങ്ങിയിരുന്നു...


 പിന്നെ...? 
ഞാന്‍ പോന്ന ശേഷം സംഭവിച്ചത് എനിക്കറിയില്ല...!




കോളേജ് മാഗസിനുകള്‍ ഒരിക്കലും കൃത്യ സമയം പാലിച്ചിരുന്നില്ല...
ആദ്യ എഡിറ്റര്‍ ഡോ.ഹൈമവതി. പിന്നീട് ഡോ.സുഗതന്‍? കൃഷ്ണന്‍ സാര്‍ എഡിറ്ററായിരുന്നെന്നു തോന്നുന്നു. കുറെക്കഴിഞ്ഞു അനീസ്‌ ഫെരീദ്, മനോജേട്ടന്‍, കോയ....




പ്രഭാതിന്റെ "നോവ്‌"









പിന്നെ, ശ്രീവിലാസ്, മനോജ്‌ എന്നിവരെല്ലാം മാഗസിന്‍ ഇറക്കി... പലതും കൃത്യസമയത്തല്ലെങ്കിലും. 
ഒടുവില്‍ ജിഷ എഡിറ്ററും അമ്മാറും സുജിത്തും സബ് എഡിറ്റര്‍മാരുമായി കഴിഞ്ഞ വര്‍ഷം ഇറക്കിയ മാഗസിന്‍... 





     "ശ്..."










ക്യാമ്പസിന്റെ ചിത്രത്തിലെ ഏറ്റവും നല്ല മാഗസിനും എസ്.എഫ്.ഐ. യൂനിറ്റ് നടത്തിയ ഏറ്റവും മികച്ച സര്‍ഗാത്മകമായ ഇടപെടലും ആണെന്ന് നിസ്സംശയം പറയാം...

കവി ശ്രീ.പവിത്രന്‍ തീക്കുനി ആയിരുന്നു പ്രകാശനം.










ഫോര്‍മാലിന്റെ മണവും ഓര്‍ഗനോണിന്റെ മടുപ്പും രോഗങ്ങളുടെ ഭീകരതയും മാത്രം കാണാതെ അക്ഷരങ്ങളുടെയും വര്‍ണങ്ങളുടെയും ആത്മാവ് കൂടി അറിയാനുള്ള മനസ്സുള്ളവര്‍ ഇന്നും ക്യാമ്പസില്‍ ഉണ്ടെങ്കില്‍ ക്യാമ്പസില്‍ അവശേഷിക്കുന്ന ഇത്തിരി പച്ചപ്പും വൈകുന്നേരങ്ങളിലെ കൂട്ടായ്മകളും  എല്ലാം ഇനിയും അവിടെ നിന്നും സൃഷ്ടികളുടെ പുതിയ നാമ്പുകള്‍ കിളിര്‍പ്പിക്കും... തീര്‍ച്ച.

Tuesday, May 10, 2011

ഐ.എച്ച്.കെ. സില്‍വര്‍ ജൂബിലി.


എറണാകുളം ടൌണ്‍ ഹാളില്‍ നടന്ന ഐ.എച്ച്.കെ.യുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ദിനത്തില്‍ അന്നത്തെ സംസ്ഥാന പ്രസിഡന്റ് ഡോ.ബ്രിട്ടോ സിറിയക്‌ ജോസഫ്‌ പതാക ഉയര്‍ത്തുന്നു.

Tuesday, May 3, 2011

കാലം വരച്ചു ചേര്‍ക്കുന്ന കോലങ്ങള്‍

പ്രായം കൂടുമ്പോള്‍ വന്നു ചേരുന്ന മാറ്റങ്ങള്‍...
ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ ആളുകള്‍ മാറിപ്പോവുന്നു...
രൂപത്തില്‍ മാത്രമല്ല, സ്വഭാവത്തില്‍ പോലും. 
ഇതാ മാറ്റങ്ങള്‍ക്ക് പകരം വെക്കാന്‍ ഈ ലോകത്തുള്ളത് മാറ്റങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കി തരാന്‍ 
രണ്ടു പോട്ടംസ്...

തല നിറയെ കാര്‍കൂന്തല്‍ നിറഞ്ഞു നിന്നിരുന്ന ചുള്ളന്‍ ആയിരുന്നു കോല് പോലുള്ള ജഗ്ഗു...


ഇന്നത്തെ തല കണ്ടില്ലേ?


ഇനി ഇതിനൊരു മറുപുറം...

കോളേജിന്റെ അംഗീകൃത കഷണ്ടി ആയി അംഗീകരിക്കപ്പെട്ടിരുന്ന പരി സഖാവിന്റെ (കട്ടന്‍ ക്യാമ്പസ് വിട്ടതിനു ശേഷം) അന്നത്തെ തല ഇങ്ങനെ ആയിരുന്നു...


ഇനി,
കാലം എങ്ങനെയൊക്കെ കിണഞ്ഞു ശ്രമിച്ചാലും മാറ്റത്തെ പ്രതിരോധിക്കാന്‍ മനുഷ്യന്റെ തലയ്ക്ക് - അതായത് തലക്കുള്ളിലുള്ള ബുദ്ധിക്ക്‌ - കഴിയും എന്നതിന്റെ ഉദാഹരണം... 

ഇന്നത്തെ പരി...


ജയ് ഗള്‍ഫ് ഗെയ്റ്റ്.

Monday, May 2, 2011

എന്താ ഒരു വര...

കുറെ വര്‍ഷം മുന്‍പ് - 2003 -ല്‍ ആയിരിക്കും, ഞാന്‍ ഓ.പി.യില്‍ നിന്നിറങ്ങി വന്നാ വരച്ചത് - ക്യാമ്പസില്‍ എസ്.എഫ്.ഐ. യൂനിറ്റ് നടത്തിയ വര്‍ഗീയതക്കെതിരെയുള്ള കൂട്ടായ്മ. വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെ പങ്കെടുത്തു,  ചിത്രം വരച്ചു...

പക്ഷെ ഒരു പറ്റു പറ്റി... ഫോട്ടോഗ്രാഫര്‍ വന്നത് വൈകുന്നേരമാ... വരച്ചവരൊക്കെ എങ്ങോട്ടോ പോയി, ഒടുവില്‍ കിട്ടിയവരെ വിളിച്ചു നിര്‍ത്തി, കാര്യം നടത്തി. ക്യാമറ കണ്ടപ്പോള്‍ എന്താ എല്ലാര്‍ക്കും ഒരു ആവേശം ചിത്രം വരക്കാന്‍... അത് വരെ ഒരു ബ്രഷു പോയിട്ട് പെന്‍സില്‍ പോലും നേരാം വണ്ണം പിടിക്കാത്തവനാ ഈ ഭബി... 


താല്‍ക്കാലികമായി ചമ്മന്തി തിന്നാന്‍... (സ്റ്റൈപെന്റ്   കഞ്ഞി കുടിക്കാന്‍ മാത്രമല്ലേ തികയൂ.. ചമ്മന്തി ഇല്ലാതെ കഞ്ഞി എങ്ങനെ കുടിക്കും?) ഹൌസ് സര്‍ജന്‍സി സമയത്തേ ഒരു ക്ലിനിക് തുടങ്ങിയിരുന്നത് കൊണ്ട് ഈയുള്ളവനും സ്ഥലം വിട്ടിരുന്നു. നമ്മള്‍ വരച്ചതിന്റെ മുകളിലൂടെ എന്തൊക്കെയോ കാട്ടിക്കൂട്ടി ഒരുത്തന്‍ ബ്രഷും കൊണ്ട് - ഓ, ബ്രഷില്ല. അല്ലെങ്കിലും കടിക്കുന്ന പട്ടിക്കെന്തിനാ തല - ദേ അടുത്ത ചിത്രത്തെ ദ്രോഹിക്കുന്നു... സഖാവ് ആഷിക്. അപ്പുറത്ത് ജോഷിന്റെ ഒരു കോണ്‍സന്‍ട്രേഷന്‍   ... ഹോ... സമ്മതിക്കണം.


ഇങ്ങനെയൊക്കെ വരച്ചാല്‍ വര്‍ഗീയതയല്ല, വേറെ വല്ലതും പേടിച്ചോടും..

സ്തൂപം - ഉദ്ഘാടനവും പൊതു യോഗവും

ഈയുള്ളവന്റെ നാട്ടില്‍ നടന്ന സി.പി.ഐ.(എം) - ഡി.വൈ.എഫ്.ഐ. സ്തൂപത്തിന്റെ അനാച്ചാദനവും സ.കുമാരന്‍ വൈദ്യര്‍ അനുസ്മരണത്തോട്‌ അനുബന്ധിച്ച് നടന്ന പൊതുയോഗവും... 


സ.കെ.നാരായണന്‍ രക്തപതാക ഉയര്‍ത്തുന്നു.


സ.സൈനുദ്ധീന്‍ ഡി.വൈ.എഫ്.ഐ. പതാക ഉയര്‍ത്തുന്നു.


യോഗത്തില്‍...
സ.എ.ശിവദാസന്‍ (തിരൂര്‍ ഏരിയാ സെക്രട്ടറി, സി.പി.ഐ.(എം).)


സ.യു.സൈനുദ്ധീന്‍ (ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടെരിയറ്റ്  അംഗം)


സ.അബ്ദുല്‍ ഫുക്കാര്‍ (പോയിലിശ്ശേരി ബ്രാഞ്ച് സെക്രട്ടറി, സി.പി.ഐ.(എം).)


ഉദ്ഘാടനത്തിന് മുന്‍പ്...



പൂക്കള്‍ കൊണ്ടുള്ള മായാജാലം

കോട്ടക്കല്‍ നടന്ന ഒരു പൂക്കളമത്സരത്തില്‍ നിന്ന്...