Tuesday, June 28, 2011

ആഗ്നേയം കയ്യെഴുതുമാസിക പ്രകാശനം

കോഴിക്കോട്‌ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്‌ എസ്.എഫ്.ഐ യൂനിറ്റ് പുറത്തിറക്കിയിരുന്ന  ആഗ്നേയം കയ്യെഴുത്തുമാസികയുടെ പ്രകാശനം (2001?)

   
കവി ശ്രീ.(അന്ന് സഖാവ് എന്ന് വിളിച്ചു. ഇന്നങ്ങനെ വിളിക്കാന്‍ തോന്നുന്നില്ല)കെ.സി.ഉമേഷ്ബാബു അന്നത്തെ എസ്.എഫ്.ഐ. കോഴിക്കോട്‌ സിറ്റി ഏരിയാ സെക്രട്ടറി സ.ഒ.എം.ഭരദ്വാജിന് (ഇപ്പോള്‍ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍) നല്‍കി പ്രകാശനം ചെയ്യുന്നു.


കെ.സി.ഉമേഷ്ബാബു

സ.മുഹമ്മദ്‌ ആഷിക് (യൂനിറ്റ് സെക്രട്ടറി)

മാസിക പരിശോധിക്കുന്ന മുഖ്യാതിഥി

സ.ഭരദ്വാജ്.

സ.ഹാരൂണ്‍ അഷ്‌റഫ്‌ (എഡിറ്റര്‍, ആഗ്നേയം)












സ.അനീന.











 ഡോ.കെ.ബി.രമേശ്‌ (ഹോസ്പ്പിറ്റല്‍ സൂപ്രണ്ട്)
സദസ്സ്.












ഇപ്പോള്‍ ആഗ്നേയം ഇല്ല, ആര്‍ക്കാ ഇതിനൊക്കെ സമയം? വീണ്ടും തുടങ്ങാന്‍ ഇപ്പോഴത്തെ എസ്.എഫ്.ഐ. സഖാക്കളോട് പറഞ്ഞിരുന്നു. തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു)



ആഗ്നെയത്തിന്റെ കുറെ പഴയ ലക്കങ്ങള്‍.

Tuesday, June 21, 2011

ക്വസ്ട്ട്യന്‍ ബാങ്ക് പ്രകാശനം.

കോളേജിന്റെ തുടക്കം മുതല്‍ നടന്ന വിവിധ വര്‍ഷങ്ങളിലെ യൂനിവേഴ്സിറ്റി പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ കഴിയാവുന്ന അത്രയും ശേഖരിച്ച് എസ്.എഫ്.ഐ യൂണിറ്റ് 1996-ല്‍  പുറത്തിറക്കിയ ക്വസ്ട്ട്യന്‍ ബാങ്ക് പ്രകാശനത്തില്‍ നിന്ന്... വേദിയില്‍ ലതീഫ്‌ സാര്‍, രമേശ്‌ സാര്‍, ജയകുമാര്‍ സാര്‍.

തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ ശേഖരിച്ചു 2001-ല്‍ വീണ്ടും ഒരു രണ്ടാം ഭാഗം പുറത്തിറക്കിയിരുന്നു. 22nd ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് നന്ദി, ആ ശ്രമത്തില്‍ മുഖ്യ പങ്കാളികള്‍ ആയതിന് ... അന്നത്തെ തുമ്മല്‍ ഇപ്പോഴും മറന്നിട്ടില്ല. ഓഫീസിലെ പഴയ പേപ്പറുകള്‍ പൊടിതട്ടിയെടുത്തതിന്റെ... 




ഇസ്മയില്‍ സേട്ട് സാര്‍ (പ്രിന്‍സിപ്പാള്‍)



പ്രകാശനം...

ജയകുമാര്‍ സാര്‍ (മുന്‍ പ്രിന്‍സിപ്പാള്‍)




കൃഷ്ണന്‍ സാര്‍...



സൂപ്പി സാര്‍...







 വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെട്ട (ഈയുള്ളവന്‍ ഇല്ലാത്ത) സദസ്സ്...




അതോടൊപ്പം ആഗ്നേയം കയ്യെഴുത്ത് മാസികയുടെ പുതിയ പതിപ്പിന്റെ പ്രകാശനവും നടന്നു.




രമേശ്‌ സാര്‍...



സ.സമീഹ സെയ്തലവി (ഇപ്പോള്‍ റിയാസ്‌)... കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്റിക്കെറ്റു അംഗം. ഡി.വൈ.എഫ്.ഐ. നേതാവ് സ.മുഹമ്മദ്‌ റിയാസിന്റെ ഭാര്യ.







ഇപ്പൊ ആര്‍ക്കാ വേണ്ടത് ക്വസ്ട്ട്യന്‍ ബാങ്ക്? എല്ലാം ഏതെങ്കിലും വെബ്സൈറ്റില്‍ ഉണ്ടാകും. എങ്കിലും ഈയടുത്ത കാലത്ത് ബാക്കി വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ കൂടി സമാഹരിച്ചു എന്നു തോന്നുന്നു.
വാല്‍:
എല്ലാം റെഡിയാക്കി പൊതിഞ്ഞു പുറപ്പോടിയുടെ കയ്യില്‍ കൊടുത്ത ശേഷം ഞാന്‍ രാവിലെ തിരൂരിലേക്ക് പോന്നു. അന്നായിരുന്നു എന്റെ പോട്ടം പിടുത്തം... തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്. (പ്രായം കൂടി വരുന്നുണ്ടെങ്കിലും ഓര്‍മ്മ വലിയ പ്രശ്നമില്ല... !!!)
പിന്നെ ഞാനില്ലെങ്കിലും ബാനറില്‍ എന്റെ സാന്നിധ്യം ഉണ്ടാകുമല്ലോ.. ഏതു പരിപാടിയായാലും...

Monday, June 20, 2011

ചില പഴയ ക്യാമ്പസ്‌ ചിത്രങ്ങള്‍...

മരം എവിടെ കണ്ടാലും കയറാന്‍ തോന്നും... എന്തോ ഒരു പൂര്‍വജന്മ ബന്ധം...


ഞാന്‍ പോന്നിട്ടും അവന്മാരൊക്കെ അര്‍മാദിക്കുകയായിരുന്നു... ദുഷ്ടന്മാര്‍. 


ഷംഷീറിന്റെ കയ്യില്‍ മൈക്ക് കിട്ടിയ പോലെ... കുഞ്ഞഭിയും....


ജഗ്ഗുവിന്റെ ഒരു പോസ്...


ഇല്ലാതായി തീര്‍ന്ന ഓള്‍ഡ്‌ ബ്ലോക്കില്‍ ഒരു സായാഹ്നം...


ഞങ്ങളുടെ സായാഹ്നങ്ങള്‍ അവിടെ കേന്ദ്രീകരിച്ചപ്പോള്‍ അവര്‍ അതിനെ റെഡ്‌ സ്ട്രീറ്റ് എന്ന് വിളിച്ചു... അത് അവരുടെ സംസ്കാരം... പക്ഷെ ആ സ്ഥലം ഞങ്ങള്‍ ഒരിക്കലും ഉപേക്ഷിച്ചില്ല...


ഞങ്ങളുടെയെല്ലാം അടിസ്ഥാനം അവിടെയാ... പിന്നില്‍ നോക്കൂ...


എയര്‍ പിടിച്ച പുറപ്പോടിയുടെ സാന്നിധ്യം ശ്വാസം മുട്ടലുണ്ടാക്കുമ്പോള്‍...


ഉയരും ഞാന്‍ നാടാകെ...


ഈ കൂട്ടായ്മകള്‍ ആയിരുന്നു അന്നത്തെ ക്യാമ്പസിന്റെ ജീവന്‍.....


അവിടുത്തെ ഓരോ തരി മണ്ണും ഞങ്ങള്‍ക്ക് പട്ടുമെത്തയായിരുന്നു...


കര്‍ണന്റെ കവച-കുണ്ഡലങ്ങള്‍ പോലെയായിരുന്നു ബബിക്ക് കോട്ടും മൊബൈലും...


ഈ സ്ഥലമൊക്കെ ഇന്ന് ഇല്ലാതായി...


...എങ്കിലും ഓര്‍മ്മകള്‍ മരിക്കില്ല.

Wednesday, June 15, 2011

കണ്ണൂര്‍

ക്യാമ്പസ്‌ ജീവിതത്തിനിടയില്‍ കണ്ണൂരിലേക്ക് നടത്തിയ ഒരു യാത്രയില്‍ നിന്നും.