Tuesday, April 26, 2011

നൊസ്റ്റാള്‍ജിയ...

കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ നിന്നും പഠനവും ഹൗസ്‌ സര്‍ജന്‍സിയും പൂര്‍ത്തിയാക്കി ഞാന്‍ പുറത്തിറങ്ങിയ 2003 മേയിലെ അവസാന ആഴ്ചയില്‍ എടുത്ത ഫോട്ടോകള്‍...
അന്ന് ഞാനീ പോട്ടം പിടിക്കുന്നതിന്റെ പോളിടെക്നിക്‌ പഠിച്ചിട്ടൂല്ലാ... പോട്ടം പിടിക്കുന്ന കുന്ത്രാണ്ടം വാങ്ങാന്‍ തുട്ട് കയ്യിലൂല്ലാ.. കടം വാങ്ങിയ ക്യാമറയിലെ ക്യാമറാമേനോന്മാര്‍ ഹാറൂണ്‍ എന്ന അന്ന്യനും അഭിലാഷ്‌ എന്ന കുഞ്ഞഭിയും... മേപ്പടി കുന്ത്രാണ്ടം ഒപ്പിച്ചത് സീമയുടെ കയ്യില്‍ നിന്നോ അനീനയുടെ കയ്യില്‍ നിന്നോ എന്ന് ഓര്‍മയില്ല... ആരായാലും നന്ദിയും ഒരു മാങ്ങാത്തൊലിയും കിട്ടും എന്ന് കരുതി കുത്തിയിരിക്കണ്ട...
"ഉയരും ഞാന്‍ നാടാകെ" എന്ന അഹങ്കാരത്തില്‍ കോളേജിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നെടുത്ത പടമാ... ബ്ലോഗില്‍ പോലും ഉയരാന്‍ പറ്റിയില്ല..
അന്നത്തെ പ്രിന്‍സിപ്പാള്‍... രമേശ്‌ സാര്‍. നല്ല അദ്ധ്യാപകന്‍, നല്ല ഭിഷഗ്വരന്‍.
ഹൗസ്‌ സര്‍ജന്‍സി തുടങ്ങിയ സമയത്ത് സൂപ്രണ്ടായിരുന്നു രമേശ്‌ സര്‍. സ്റ്റൈപ്പന്റ് കിട്ടാഞ്ഞപ്പോള്‍ നടത്തിയ സമരത്തില്‍ സാറിനെതിരെ ഞാന്‍ വിളിച്ച മുദ്രാവാക്യം ഇപ്പോളും ഓര്‍മ്മയുണ്ട്... 
"സൂപ്രണ്ട് സാറിന്നുണ്ടൊരു ഹോബി, 
കാറുകള്‍ വാങ്ങിക്കൂട്ടും ഹോബി,
ഹൗസ്‌ സര്‍ജന്‍സിനു ഷേവ് ചെയ്യാന്‍ 
ബ്ലേഡ്‌ വാങ്ങാന്‍ പണമില്ല..." 
പണം കിട്ടിയ ശേഷം കണ്ടപ്പോള്‍ സാര്‍ ചോദിച്ചു... "രതീഷേ, ഷേവ്‌ ചെയ്തില്ലേ?"
കണ്ടാല്‍ തോന്നും എല്ലാരും കോളേജ്‌ യൂണിയന്‍ അംഗങ്ങള്‍ ആണെന്ന്... തോറ്റു തൊപ്പിയിട്ട പാവങ്ങള്‍ ഞാനുള്‍പ്പെടെ രണ്ടു പേര്‍. എന്തായാലും എല്ലാ സീറ്റിലും എസ്.എഫ്.ഐ. തോറ്റപ്പോള്‍ പത്തു വോട്ടിനു തോറ്റ ഈയുള്ളവനായിരുന്നു ഹീറോ.ഏക അഭിമാനമായിരുന്നു രണ്ടാമത് നില്‍ക്കുന്ന നീല ഷര്‍ട്ടിട്ട ശ്രീനിക്കുട്ടന്‍. ജയിച്ച ഒരേ ഒരു സീറ്റ്... ഫസ്റ്റ് ഇയര്‍ ക്ളാസ് റെപ്.  ബാക്കി ഒക്കെ പ്രവര്‍ത്തകര്‍... എന്തായാലും ഞങ്ങളുയര്‍ത്തിയ മുദ്രാവാക്യം അവരാ മണ്ണില്‍ ശാശ്വതമാക്കി... ഇപ്പോള്‍ എസ്.എഫ്.ഐ-ക്ക് എല്ലാ സീറ്റിലും വിജയം. കപട സ്വതന്ത്ര അവിയല്‍ മുന്നണി തകര്‍ന്നു.
എന്റെ ബാച്ചിലെ ആത്മാര്‍ത്ഥ സഖാവ്... സീമ.പി.
കോളേജിലെ നരികള്‍... മുന്നില്‍ 'നര'സിംഹം അജയ്‌. പിന്നെ വല്ല്യേട്ടന്‍ ഭബി... പുയ്യാപ്ല ആഷിക് സഖാവ്.. ഞാനും പിന്നെ കുഞ്ഞഭിയും പ്രസൂനും.
ശുദ്ധരില്‍ ശുദ്ധന്‍, സ്ട്രിക്ടരില്‍ സ്ട്രിക്ടന്‍... എന്റെ പ്രിയപ്പെട്ട വിജയന്‍ സാര്‍.
ഞാനും അന്ന്യനും
ഗുല്‍മോഹറിന് താഴെ വിടപറയുന്നവര്‍... വെളുത്ത വേഷത്തില്‍ നില്‍ക്കുന്ന ലിജിന ഇന്നു ഒരു വെളുത്ത പ്രകാശിക്കുന്ന നക്ഷത്രമായി മാനത്തു ഞങ്ങളെയൊക്കെ നോക്കി നില്‍ക്കുന്നുണ്ടാവും...
ഇന്ന് കട്ടപ്പുറത്ത് ഇരിക്കുന്ന കോളേജ് ബസിനു മുന്നില്‍... 'ജയന്‍', ക്യാമ്പസിലെ ഏക നാടക സംവിധായകന്‍, പിന്നെ ഷംഷീറും ഹൈദറും.
സീമാപ്പിയെ ചൊറിയുന്ന കള്ളത്താടി... വിപിന്‍.
ഗൈനക് ഓ.പി.യില്‍ ഗീത മാഡത്തോടൊപ്പം.
പ്രീക്രൂ & ക്രൂ...
ഒക്കെ അന്നത്തെ പുതിയ പിള്ളേരാ... ഇപ്പൊ വലിയ ഡോക്ടര്‍മാരായി.
ഇവര്‍ ആരാണെന്ന് എനിക്കറിയാം. അറിയാന്‍ അവര്‍ക്ക് തീരെ താല്‍പ്പര്യമുണ്ടാവില്ല.
ബബിത, അനു...
പോട്ടം പിടിക്കാന്‍ നിന്നാല്‍ ഐസ്ക്രീം കിട്ടും എന്ന തെറ്റിദ്ധാരണയിലാ... ഐശ്വര്യയും താരയും  നയിക്കുന്ന പട...
ചിരിക്കാത്ത ബാബു സാര്‍...
എന്നെ വൈവക്ക് പിടിക്കാന്‍ ശ്രമിച്ചതാ... ഞാന്‍ രക്ഷപ്പെട്ടു... ഹും...
ഈ തലതിരിഞ്ഞ പടം എടുത്ത തലതിരിഞ്ഞ ഹാരൂണ്‍ വേണമെങ്കില്‍ അതിനെ പറ്റി ഒരു ബ്ലോഗ്‌ എഴുതും.
കുഞ്ഞഭി കരയുകയല്ല... ഷാംലറ്റിന്റെ വെളിച്ചം കണ്ണിലടിച്ചതാ...
നാട്ടുകാരാ.... പിന്നെ കിരണും.
അന്തം വിട്ടു നില്‍ക്കുന്ന ടീ ഷര്‍ട്ടിട്ട രൂപം... ലിന്‍. ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ വലിയ സംഭവമാ...
എന്റെ പ്രിയപ്പെട്ട അനിയത്തിമാര്‍. പിന്നെ കുറേപ്പേര്‍ വന്നെന്കിലും ആദ്യം രതീഷേട്ടാ എന്ന് വിളിച്ചു പിന്നാലെ നടന്നത് ഇവരായിരുന്നു. അതുകൊണ്ടുതന്നെ എന്റെ സ്വന്തം അനിയത്തിമാര്‍ തന്നെ ഇവര്‍... പിന്നെ...
...നിഷയും...
....സീമക്ക് പിന്നില്‍ നിഴല്‍ പോലെ ഇരിക്കുന്ന അനിനയും.


വായും പൊളിച്ചിരിക്കുന്നത് കണ്ടില്ലേ ഒരു പാവം ഗുണ്ട... ഇതില്‍ പട്ടരും നൌഷാദും  ഒക്കെ ഉണ്ട്...

ഇവരും എന്നെ ഏറെ സ്നേഹിച്ചിരുന്ന, ഞാന്‍ ഏറെ സ്നേഹിച്ചിരുന്ന അനിയത്തിമാര്‍ തന്നെ...
പരിമള്‍ സഖാവ്... അതുമതി, വേറൊന്നും പറയണ്ട... ഒരു തലമുറയിലെ എല്ലാര്‍ക്കും മനസ്സിലാകും.
ഓര്‍ക്കുട്ടില്‍ കമ്മ്യൂണിറ്റി ഉള്ള ഏക കൂള്‍ ബാറിന്റെ ഉടമ... സക്കീര്‍ക്കാ...
സായിപ്പിന്റെ ബംഗ്ലാവില്‍ ഒരു സംഗമം.
കോളേജിനു മുന്നിലെ സാം.ജി.പാര്‍ക്ക്.... ആ ഹോട്ടല്‍ പൂട്ടി.
രണ്ടു നിശബ്ദ ജീവികള്‍.
സാം.ജി.പാര്‍ക്കിലെ ബീഫ് ആണ് എനിക്ക് ഇത്ര നേരത്തെ കൊളസ്ട്രോള്‍ വരാന്‍ കാരണം.
കാന്റീന്‍ എന്ന പഞ്ചനക്ഷത്ര ഹോട്ടല്‍.
പാവം കുഞ്ഞഭിക്ക് അന്നുണ്ടായിരുന്നത്‌ മാങ്ങയണ്ടി മാത്രം. മൊബൈല്‍വല്‍ക്കരണത്തിന് മുന്‍പത്തെ ക്യാമ്പസ്.
കുറെ യുവ കോമളന്മാര്‍.
ഇവരാരാ മക്കള്‍?
കല ആവശ്യത്തിലധികം അനുഗ്രഹിച്ച സുഗതന്‍ സര്‍.... ഗായകന്‍, മിതഭാഷി, നല്ല അദ്ധ്യാപകന്‍.
ജഗ്ഗൂനു വെയിലൊന്നും അത്ര പിടിക്കുന്നില്ല. പണ്ട് തീയിലൊക്കെ കുരുത്തതായിരുന്നു.
ലിജിന വീണ്ടും ഒരു ദുഖസ്മരണയാകുന്നു.
ഹോസ്റ്റല്‍ മുറിയിലെ ഒരു പ്രഭാതം.
സൂപ്പി സാറും ബാബു സാറും.
ഷമീം, ബെന്നി, മനു, പിന്നെ നല്ലൊരു കഥാകാരനായ പ്രദീപ്‌, ശ്രീജിത്ത്.
എന്നെ ഏറെ സ്വാധീനിച്ച രണ്ടു അധ്യാപകര്‍... സുനില്‍ രാജ് സാറും കൃഷ്ണന്‍ സാറും. എന്‍.എസ്.എസ്. യൂണിറ്റിന്റെ ആത്മാര്‍ഥത നിറഞ്ഞൊഴുകുന്ന സന്നദ്ധസേവകരായ പ്രോഗ്രാം ഓഫീസര്‍മാര്‍.
രഞ്ജിത്തും പെണ്‍പടയും.
അതേ ബാച്ചില്‍ നിന്ന് തന്നെ...
രാജു മാഡവും ബെറ്റിസാറും... സോറി, രാജു സാറും ബെറ്റി മാഡവും.
ഇവരൊക്കെ  ഇപ്പോളും ഓര്‍ക്കുട്ടിലൊക്കെ ഉണ്ടോ ആവോ?
ഒരു ഡിസ്കഷന്‍ റൂമില്‍ വലിഞ്ഞുകയറി എടുത്ത ഫോട്ടോ.
അടുത്തിരിക്കുന്ന ആള്‍ ഒരു വലിയ കലാകാരിയാ... കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി കലോത്സവത്തില്‍ കലാതിലകമാവുന്നതിന്റെ അടുത്തെത്തി, ഹോമിയോ ഫെസ്റ്റില്‍ രണ്ടോ മൂന്നോ തവണ കലാതിലകം, കൈരളിയിലെ കഥ പറയുമ്പോളില്‍ മികച്ച പ്രകടനം... ഹരിത.
കമ്പ്യൂട്ടറില്‍ ഗെയിം കളിച്ചോണ്ടിരുന്നെങ്കിലും റിതേഷിപ്പോ വലിയ അദ്ധ്യാപഹയനായിപ്പോയി.
ഞങ്ങളുടെ സ്വന്തം നളിനി മാഡം, പിന്നെ ഷീല മാഡം, ബാബു സാര്‍.
അന്ന് കൂടെ നിന്ന് ഫോട്ടോ എടുത്ത എനിക്ക് പോലും മനസ്സിലായില്ല രണ്ടാമത് നിന്ന ബിനുവും ആറാമത് നിന്ന ധന്യയും കെട്ടും എന്ന്... ദുഷ്ടര്‍...
അധ്യാപക സഖാവ്...
എന്റെ സ്വന്തം ബാച്ചിലെ ചിലര്‍...
ജുബീ....
പാച്ചുവും കോവാലനും...
ഭാവി എന്ന ജാലകത്തിലൂടെ പുറത്തേക്കു നോക്കാന്‍...
ബിജുവേട്ടനും ബാബുരാജും... രാത്രികളുടെ സൂക്ഷിപ്പുകാര്‍?
കാലിലെ മുറിവ് ഡ്രെസ് ചെയ്യാന്‍ വന്നതാ, ഡ്യൂട്ടിയും അവിടെ തന്നെ ആയിരുന്നെന്നു അപ്പോളാ ഓര്‍ത്തത്‌.
ആണ്‍ മേരി... സോറി, പാവം ആന്‍ മേരി.
ജാലിയന്‍വാലാബാഗില്‍ എത്തി നോക്കിയപ്പോള്‍ എന്നെ പറ്റിച്ചവനാ...
സിന്ധു ടീച്ചര്‍ പഠിപ്പിക്കുകയാണ്...
ഇനി അവിടെ എങ്ങനെ ഇരിക്കും? എല്ലാം പൊളിച്ചു കളഞ്ഞില്ലേ?
എന്റെ ചില പോസ്റ്റിലെ നായികമാരാ...
ഇതൊക്കെ കണ്ട് "ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ..." എന്ന് പാടി കടാപ്പുറത്ത്‌ കൂടി അലയുകയാണ് ഞാന്‍ എന്നൊന്നും തെറ്റിദ്ധരിക്കണ്ട... ഞാന്‍ ഇടയ്ക്കിടെ അവിടെ പോകാറുള്ളതാ... ഇനിയും പോകും. ആ പോട്ടങ്ങളൊക്കെ വഴിയെ...

6 comments:

  1. മൂന്നു ബാബു സാര്‍മാരെ കണ്ടു ആരും കണ്‍ഫ്യൂസ്ദ്‌ ആകേണ്ട... ആദ്യത്തേത് ബി.കെ.ടി., പിന്നെ പി.ആര്‍.എസ്, ഒടുവില്‍ കെ.എല്‍.ബി.... (ഞങ്ങള്‍ തിരിച്ചറിയുന്ന പേര് പറയുന്നില്ല.)

    ReplyDelete
  2. :)
    Rk yude paisa, seemayude camera, enikku pareekshanam nadathaan vere enthu venom...

    Exposure kurachu corrct cheythu scan cheyyanam ennu thonnunnu...

    ReplyDelete
  3. സ്മരണകള്‍ കഥ പറയുന്ന photo പോസ്റ്റ്‌ മനോഹരമായി..
    അടിക്കുറിപ്പുകളിലൂടെ അതെഴുതിയ വികാരം നന്നായി ആവിഷ്കരിച്ചിരിക്കുന്നു.
    wonderful..

    ReplyDelete
  4. @annyann
    ഇത് ഞാന്‍ സ്കാന്‍ ചെയ്തതല്ല, നീ തന്നെ പണ്ട് സി.ഡി.ആക്കി തന്നതാ...
    ഒരു പെണ്ണിനെ കിട്ടിയപ്പോള്‍ പഴയതൊക്കെ മറന്നു തുടങ്ങി... ഹും..

    ReplyDelete
  5. നന്നായിട്ടുണ്ട് രതീഷെ,ആ പഴയ ഓള്‍ഡ്‌ ബ്ലോക്കൊക്കെ ഇന്ന് വെറും ഓര്‍മ്മകള്‍ മാത്രം

    ReplyDelete