Wednesday, April 27, 2011

തുഞ്ചന്‍ പറമ്പിലെ പരിചയപ്പെടുത്തല്‍...

ബ്ലോഗേര്‍സ് മീറ്റിന്റെ തലേന്ന് കെട്ട്യോള്  "ഹും.. ഒരു ബൂലോകം" എന്ന മട്ടില്‍ വീട്ടില്‍ പോയിരുന്നു. തലേന്ന് തുഞ്ചന്‍ പറമ്പിലെ ഒരുക്കങ്ങള്‍ എല്ലാം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ പതിനൊന്നര. അപ്പോള്‍ ക്യാമറയെ പറ്റി ഒന്നും ഓര്‍ത്തില്ല... രാവിലെ പോരാന്‍ നേരത്ത് നോക്കിയപ്പോള്‍ സാധനം വെച്ച സ്ഥലത്തൊന്നും കാണുന്നില്ല. കെട്ട്യോളെ വിളിച്ചപ്പോള്‍ "ഓ.. ഞാനില്ലെങ്കില്‍ ജീവിതം കട്ടപ്പൊക" എന്നൊരു അഹങ്കാരത്തോടെ വെച്ച സ്ഥലം പറഞ്ഞു തന്നു. നോക്കിയപ്പോള്‍ ചാര്‍ജില്ല.. പത്തു മിനിട്ട് പ്ലഗ്ഗില്‍ കുത്തി വെച്ച് കൊണ്ട് വന്ന സാധനം എങ്ങനെ പെര്‍ഫോം ചെയ്യും എന്ന് പറയേണ്ടല്ലോ? ഫ്ലാഷ് ഇല്ലായിരുന്നു എന്ന് തന്നെ പറയാം. അത് കൊണ്ട് എടുത്തു തുടങ്ങി കുറച്ചായപ്പോഴേ  നിര്‍ത്തേണ്ടി വന്നു. പിന്നെ നല്ല കിടിലന്‍ പോസ്റ്റുകള്‍ കിടിലോല്‍ക്കിടിലന്‍ പടങ്ങളുമായി വന്നപ്പോള്‍ നമ്മള്‍ മുട്ട് മടക്കി വീട്ടില്‍ ഇരുന്നതായിരുന്നു. എങ്കിലും, എടുത്ത പോട്ടംസ് വെറുതെ കളയണ്ടല്ലോ എന്ന് കരുതി പോസ്റ്റുന്നു... ആര്‍ക്കെങ്കിലും ഗ്ലാമര്‍ കുറവുണ്ടെങ്കില്‍ അത് അവരുടെ കുഴപ്പം കൊണ്ടല്ല.. ക്ഷമിക്കുക.

























































1 comment:

  1. അടുത്ത മീറ്റിനു ഒരാഴ്ച മുന്‍പേ ക്യാമറ റെഡി ആക്കണം. പോസ്റ്റ് ചെയ്തു പോയ പോയ ബ്ലോഗ്‌ ആന പിടിച്ചാല്‍ തിരിച്ചെടുക്കാന്‍ പറ്റുമോ?

    ReplyDelete