ഞാന്‍ കോളേജില്‍ നിന്നും പടിയിറങ്ങുന്ന നാളുകളില്‍ എടുത്ത കുറച്ചു ഫോട്ടോസ് ബാക്കിയുണ്ടായിരുന്നു. അവ ഇവിടെ പോസ്റ്റുന്നു... ഒന്നാം ഭാഗം ഇവിടെ ഉള്ളത് എല്ലാവരും കണ്ടിരിക്കുമല്ലോ...
പുളിക്കന്‍... സോറി സുധീഷ്. പിന്നെ, നേരെ നടക്കുന്നതിലും നന്നായി തല കുത്തി നടക്കുന്ന ജിംനാസ്റ്റ് അരുണും.
അനിന... സഹോദരി? കൂട്ടുകാരി? രണ്ടും. സാഹിറ... പിന്നീട് സഹപാഠി അഷ്റഫിന്റെ പത്നി.
ലിന്നും ശ്രീനിയും... അവിസ്മരണീയ കഥാപാത്രങ്ങള്‍.
കുറെ കളിക്കാര്‍... അണ്ണന്‍, അച്ചായന്‍, പട്ടര്‍.
ഒരേയൊരു നാടകം മാത്രം മതി, ജോഷിനെ എന്നെന്നും ഓര്‍ക്കാന്‍. പിന്നെ ആനും ഫെബിയും.
എനിക്ക് തീറെഴുതി കിട്ടിയ വയസ്സന്‍ മഴമരത്തില്‍ എല്ലാം മറന്നു കിടക്കാന്‍ ഇനിയൊരിക്കലും കഴിയില്ല, ക്യാമ്പസില്‍ പോയാലും. കോണ്‍ക്രീറ്റ് വനങ്ങള്‍ പണിതുയര്‍ത്താന്‍ അധികാരികള്‍ അതിന്റെ വേരുകളും പിഴുതെടുത്തു. ഇന്നവിടം ഇങ്ങനെ...
പഠിക്കുന്ന സമയത്ത് ഈ വഴിക്കൊന്നും വന്നിട്ടില്ല... ഇത് പിന്നെ പോട്ടം പിടിക്കാന്‍.. ഹാ..ഹാ..
(മുന്‍ഗാമികളുടെ ശ്രദ്ധക്ക്:
ഓള്‍ഡ് ബ്ലോക്കിലെ ലൈബ്രറി അവിടുന്ന് മാറ്റിയത് ഇങ്ങോട്ട്.. ഫീമെയില്‍ വാര്‍ഡിനുള്ളിലൂടെ പോയിട്ടുള്ള റൂമില്‍. പുറത്തു കൂടിയും ഉണ്ടായിരുന്നു വഴി. ഇപ്പോള്‍ അവിടുന്നും മാറ്റി... കാന്റീന്‍ കെട്ടിടത്തിനു അടുത്ത് മഴമരം പിഴുതു മാറ്റി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക്. കാന്റീന്‍ ഇപ്പോള്‍ അനാട്ടമി ഡിസക്ഷന്‍ റൂമിന് സമീപത്തുള്ള പുതിയ കെട്ടിടത്തില്‍.)
ഇവിടെ നിന്ന് പണ്ട് കുറെ മുദ്രാവാക്യം വിളിച്ചതാ..., നിരാഹാരവും കിടന്നു.
പ്രിന്‍സിപ്പാളിന്റെ റൂം.
രോഗപീഡിതര്‍ക്ക് മുന്നില്‍. അവര്‍ എനിക്ക് വെറും സ്പെസിമെന്‍സ് അല്ല... അന്നും ഇന്നും.
അന്തിയുറങ്ങിയ ഓര്‍മ്മകളുടെ ഇടനാഴിയില്‍...
രോഗിയല്ല, ഡോക്ടര്‍ തന്നെ... ഹൌസ് സര്‍ജന്‍സ് ഡ്യൂട്ടി റൂമിലെ വിശ്വ വിഖ്യാതമായ കട്ടില്‍..
ഈവനിംഗ് ഓ.പി. കളിയും ചിരിയും സല്ലാപവും, വല്ലപ്പോഴും വരുന്ന രോഗികളും ഒരിക്കലും വരാത്ത ഡ്യൂട്ടി ഡോക്ടറും.
'ഏകാന്തതയുടെ....'
ലാബും ഇരുട്ടും.
എന്റെ കാറല്ല... പക്ഷെ, കൊടി എന്റേതും കൂടിയാണ്...
അതും പൊളിച്ചു... ഭാവിയിലേക്ക് കണ്ണും നട്ട്...
ഇറങ്ങി വന്നത് എന്തൊക്കെയോ കയ്യിലുണ്ടെന്ന അഹങ്കാരത്തോടെ ആയിരുന്നു. എന്തായാലും മോശമില്ല. കഞ്ഞി കുടിക്കാന്‍ വക കിട്ടുന്നുണ്ട്. വേറെന്തു വേണം? പിന്നെ അവിടുന്ന് മനസ്സിന് കിട്ടിയ ചുവപ്പുനിറം ഇപ്പോള്‍ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല, കുറയുകയുമില്ല.
ഹോ... ഇപ്പോഴും വിട്ടു പോരാന്‍ കഴിയുന്നില്ലല്ലോ ആ ഓര്‍മ്മകളില്‍ നിന്നും..
ReplyDelete