Friday, April 29, 2011

ഐ.എച്ച്.കെ തിരൂര്‍ യൂണിറ്റ് ഉദ്ഘാടനം.

കേരളത്തിലെ അംഗീകൃത യോഗ്യതയുള്ള എല്ലാ വിഭാഗം ഹോമിയോപ്പതി ഡോക്ടര്‍മാരെയും ഉള്‍ക്കൊള്ളുന്ന ഏറ്റവും വലിയ സംഘടനയായ ദി ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഹോമിയോപ്പത്സ്, കേരളയുടെ തിരൂര്‍ യൂണിറ്റിന്റെ ഉദ്ഘാടനത്തിന്റെ ചിത്രങ്ങള്‍...
(2004- ല്‍ നടന്നതാണ്.)

സ്വാഗതം: ഡോ.ഉമ്മര്‍ അലി (പുത്തന്‍ പള്ളി), അന്നത്തെ ജില്ലാ സെക്രട്ടറി.


അന്നത്തെ  തിരൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്സന്‍ ശ്രീമതി. കുഞ്ഞി ബീവി ആയിരുന്നു ഉദ്ഘാടനം.


ഡോ.കെ.അനീഷ്‌ കുമാര്‍.(മുതിര്‍ന്ന നേതാവ്, ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി)


ഡോ.ഡി.ബിജുകുമാര്‍. (പ്രശസ്ത സംവിധായകന്‍ - സൈര, രാമന്‍, വീട്ടിലേക്കുള്ള വഴി. അന്ന് സംസ്ഥാന സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ തിരക്ക് കാരണം സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല)


ഡോ.ഇക്ബാല്‍ കുറ്റിപ്പുറം (സിനിമാ കഥാകൃത്ത്‌ - നിറം, ഗ്രാമഫോണ്‍, അറബിക്കഥ, മേഘമല്‍ഹാര്‍... ഇനി വരാനുള്ള 'കസിന്‍സ്'. കുറ്റിപ്പുറം യൂനിറ്റ്  ആജീവനാന്ത മെമ്പറാണ്. ഇപ്പോള്‍ ദുബായില്‍ പ്രാക്ടീസ് ചെയ്യുന്നു.)


ഡോ.വിദ്യാപ്രകാഷ്‌ (കോഴിക്കോട്). ഇപ്പോള്‍ സി.സി.എച് എക്സിക്യൂട്ടീവ് അംഗം.


ഡോ.പ്രശോബ് കുമാര്‍ (ബാലുശ്ശേരി) - അന്നത്തെ ജനറല്‍ സെക്രട്ടറി.


ഡോ.ജാഫര്‍ പട്ടിക്കാടന്‍. (കരിങ്കല്ലതാനി / പാണ്ടിക്കാട്) - ഇപ്പോഴത്തെ ജില്ല പ്രസിഡണ്ട്‌..


ഡോ.മണിലാല്‍ (തിരുവനന്തപുരം) - സംഘടനയിലെ എല്ലാ പ്രധാന സ്ഥാനങ്ങളും വഹിച്ച മികച്ച സംഘാടകന്‍.


ഡോ.അബ്ദുല്‍ രഹിം (മഞ്ചേരി) - അന്നത്തെ ജില്ലാ പ്രസിഡണ്ട്‌.


ഇത് ഞമ്മളാ... അന്ന് യൂനിറ്റ് സെക്രട്ടറി ആയി ഐ.എച്.കെ-യില്‍ ഹരിശ്രീ കുറിച്ചു.

ക്ലാസ്: ഡോ.എസ്.ജി.ബിജു. (ചങ്ങനാശ്ശേരി) - ഐ.എച്.കെയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ച നേതാവ്, മികച്ച ട്രെയിനെര്‍.


ഇടയ്ക്കല്‍പ്പം സംഘടനാ കാര്യം.


ഭക്ഷണ കാര്യം മറക്കരുതല്ലോ...


നെയ്ച്ചോറും കോയിക്കറീം...


പിന്‍ഗാമികളോടൊപ്പം...



നമ്മളൊന്ന് വിളിച്ചാല്‍ കോളേജു മുഴുവന്‍ ഇളകി വരുമായിരുന്നു... പണ്ട്.. ഇപ്പൊ കൊല്ലം കുറെ ആയില്ലേ പോന്നിട്ട്... ങ്ങും...

പരിപാടി കഴിഞ്ഞു... ഇതെന്തോന്നാ...

             പാവം... ഒറ്റയ്ക്ക് നിന്നുള്ള ആ ചിന്തക്ക് ഉടന്‍ അവസാനമുണ്ടാകും... ഹാരൂണിനും പെണ്ണ് കിട്ടി!!!



നൊസ്റ്റാള്‍ജിയ - 2

ഞാന്‍ കോളേജില്‍ നിന്നും പടിയിറങ്ങുന്ന നാളുകളില്‍ എടുത്ത കുറച്ചു ഫോട്ടോസ് ബാക്കിയുണ്ടായിരുന്നു. അവ ഇവിടെ പോസ്റ്റുന്നു... ഒന്നാം ഭാഗം ഇവിടെ  ഉള്ളത് എല്ലാവരും കണ്ടിരിക്കുമല്ലോ...


പുളിക്കന്‍... സോറി സുധീഷ്‌. പിന്നെ, നേരെ നടക്കുന്നതിലും നന്നായി തല കുത്തി നടക്കുന്ന ജിംനാസ്റ്റ് അരുണും.



അനിന... സഹോദരി? കൂട്ടുകാരി? രണ്ടും. സാഹിറ... പിന്നീട് സഹപാഠി അഷ്റഫിന്റെ പത്നി.


 ലിന്നും ശ്രീനിയും... അവിസ്മരണീയ കഥാപാത്രങ്ങള്‍.


കുറെ കളിക്കാര്‍... അണ്ണന്‍, അച്ചായന്‍, പട്ടര്‍.


ഒരേയൊരു നാടകം മാത്രം മതി, ജോഷിനെ എന്നെന്നും ഓര്‍ക്കാന്‍. പിന്നെ ആനും ഫെബിയും.


എനിക്ക് തീറെഴുതി കിട്ടിയ വയസ്സന്‍ മഴമരത്തില്‍ എല്ലാം മറന്നു കിടക്കാന്‍ ഇനിയൊരിക്കലും കഴിയില്ല, ക്യാമ്പസില്‍ പോയാലും. കോണ്‍ക്രീറ്റ് വനങ്ങള്‍ പണിതുയര്‍ത്താന്‍ അധികാരികള്‍ അതിന്റെ വേരുകളും പിഴുതെടുത്തു. ഇന്നവിടം ഇങ്ങനെ...


 പഠിക്കുന്ന സമയത്ത് ഈ വഴിക്കൊന്നും വന്നിട്ടില്ല... ഇത് പിന്നെ പോട്ടം പിടിക്കാന്‍.. ഹാ..ഹാ..

(മുന്‍ഗാമികളുടെ ശ്രദ്ധക്ക്:
ഓള്‍ഡ്‌ ബ്ലോക്കിലെ ലൈബ്രറി അവിടുന്ന് മാറ്റിയത് ഇങ്ങോട്ട്.. ഫീമെയില്‍ വാര്‍ഡിനുള്ളിലൂടെ പോയിട്ടുള്ള റൂമില്‍. പുറത്തു കൂടിയും ഉണ്ടായിരുന്നു വഴി. ഇപ്പോള്‍ അവിടുന്നും മാറ്റി... കാന്റീന്‍ കെട്ടിടത്തിനു അടുത്ത് മഴമരം പിഴുതു മാറ്റി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക്. കാന്റീന്‍ ഇപ്പോള്‍ അനാട്ടമി ഡിസക്ഷന്‍ റൂമിന് സമീപത്തുള്ള പുതിയ കെട്ടിടത്തില്‍.)


 ഇവിടെ നിന്ന് പണ്ട് കുറെ മുദ്രാവാക്യം വിളിച്ചതാ..., നിരാഹാരവും കിടന്നു.
പ്രിന്‍സിപ്പാളിന്റെ റൂം.


 രോഗപീഡിതര്‍ക്ക് മുന്നില്‍. അവര്‍ എനിക്ക് വെറും സ്പെസിമെന്‍സ് അല്ല... അന്നും ഇന്നും. 


അന്തിയുറങ്ങിയ ഓര്‍മ്മകളുടെ ഇടനാഴിയില്‍...


രോഗിയല്ല, ഡോക്ടര്‍ തന്നെ... ഹൌസ് സര്‍ജന്‍സ് ഡ്യൂട്ടി റൂമിലെ വിശ്വ വിഖ്യാതമായ കട്ടില്‍..


ഈവനിംഗ് ഓ.പി. കളിയും ചിരിയും സല്ലാപവും, വല്ലപ്പോഴും വരുന്ന രോഗികളും ഒരിക്കലും വരാത്ത ഡ്യൂട്ടി ഡോക്ടറും.

'ഏകാന്തതയുടെ....'
ലാബും ഇരുട്ടും.


എന്റെ കാറല്ല... പക്ഷെ, കൊടി എന്റേതും കൂടിയാണ്...


അതും പൊളിച്ചു... ഭാവിയിലേക്ക് കണ്ണും നട്ട്...


ഇറങ്ങി വന്നത് എന്തൊക്കെയോ കയ്യിലുണ്ടെന്ന അഹങ്കാരത്തോടെ ആയിരുന്നു. എന്തായാലും മോശമില്ല. കഞ്ഞി കുടിക്കാന്‍ വക കിട്ടുന്നുണ്ട്‌. വേറെന്തു വേണം? പിന്നെ അവിടുന്ന് മനസ്സിന് കിട്ടിയ ചുവപ്പുനിറം ഇപ്പോള്‍ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല, കുറയുകയുമില്ല.

Thursday, April 28, 2011

പുതിയ മുഖം...

സായിപ്പിന്റെ പഴയ ബംഗ്ലാവുംവയസ്സന്‍ മഴമരവും നിറയെ പച്ചപ്പുമായി മനസ്സ് നിറയെ കണ്ടിരുന്ന എന്റെ കലാലയത്തിന്റെ ഇന്നത്തെ മാറിയ മുഖം... ചില ദൃശ്യങ്ങള്‍. (ഇത് ഒരു വര്‍ഷം മുന്‍പ് വേറെ കുറെ തിരക്കിനിടെ എടുത്ത കുറച്ചു ചിത്രങ്ങളാണ്. സെനിത ചേച്ചി ഓള്‍ഡ്‌ ബ്ലോക്ക്‌ പൊളിച്ചോ എന്ന് ഫേസ്‌ ബുക്കില്‍ ചോദിച്ചത് കണ്ടു ഇട്ടതാ... വിശദമായ പോസ്റ്റ്‌ പുറകെ വരുന്നുണ്ട്.)

മുന്‍ഭാഗം അധികമൊന്നും മാറിയിട്ടില്ല. ഡോക്ടര്‍മാരുടെ പുത്തന്‍ കാറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കുറച്ചു "പ്ലാറ്റ്‌ ഫോം" ഉണ്ടാക്കി. പിന്നെ ഇപ്പോഴത്തെ പൂക്കളെ അറിയാവുന്ന തോട്ടക്കാരന്‍ കുറച്ചു ചെടി വെച്ച് പിടിപ്പിച്ചു.


പ്രിന്‍സിയുടെ റൂമിനു മുന്നില്‍ വല്സേട്ടനും വല്സലചേച്ചിയും ഇരുന്നിരുന്ന പഴയ ബെഞ്ച്‌ മാറ്റി കുറച്ചു സ്റ്റൈലന്‍ കസേല ഇട്ടു. 

രോഗികള്‍ക്ക് ഇരിക്കാന്‍ കിടിലന്‍ കസേര...

കാണാന്‍  ടി.വി....


പഴയ  എക്സാം ഹാള്‍ ഇപ്പോള്‍ അനാട്ടമിയുടെ ഭാഗമാണ്. പോസ്റ്റര്‍ കണ്ടു ഞെട്ടണ്ട, അന്ന് എസ്.എഫ്.ഐ. യൂനിറ്റ്‌ സമ്മേളനമായിരുന്നു.

കാന്റീന്‍ ഇപ്പൊ പുതിയ കെട്ടിടത്തിലാ... ഇവിടെ.

ഇത് വന്നിട്ട് കുറച്ചായി...
കുറച്ചു മുന്‍പ് ഫിസിയോ തെറാപ്പി വിഭാഗവും വന്നു.... അകത്തു പോയില്ല.

പുതിയ  സെമിനാര്‍ ഹാള്‍.


വാര്‍ഡിലൊക്കെ ഇപ്പൊ നല്ല ഉഷാര്‍ ടൈല്‍സാ...


പിന്നെ...




ഇവിടെ....





സായിപ്പിന്റെ പഴയ ബംഗ്ലാവുണ്ടായിരുന്നു.





തുടരും...

Wednesday, April 27, 2011

തുഞ്ചന്‍ പറമ്പിലെ പരിചയപ്പെടുത്തല്‍...

ബ്ലോഗേര്‍സ് മീറ്റിന്റെ തലേന്ന് കെട്ട്യോള്  "ഹും.. ഒരു ബൂലോകം" എന്ന മട്ടില്‍ വീട്ടില്‍ പോയിരുന്നു. തലേന്ന് തുഞ്ചന്‍ പറമ്പിലെ ഒരുക്കങ്ങള്‍ എല്ലാം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ പതിനൊന്നര. അപ്പോള്‍ ക്യാമറയെ പറ്റി ഒന്നും ഓര്‍ത്തില്ല... രാവിലെ പോരാന്‍ നേരത്ത് നോക്കിയപ്പോള്‍ സാധനം വെച്ച സ്ഥലത്തൊന്നും കാണുന്നില്ല. കെട്ട്യോളെ വിളിച്ചപ്പോള്‍ "ഓ.. ഞാനില്ലെങ്കില്‍ ജീവിതം കട്ടപ്പൊക" എന്നൊരു അഹങ്കാരത്തോടെ വെച്ച സ്ഥലം പറഞ്ഞു തന്നു. നോക്കിയപ്പോള്‍ ചാര്‍ജില്ല.. പത്തു മിനിട്ട് പ്ലഗ്ഗില്‍ കുത്തി വെച്ച് കൊണ്ട് വന്ന സാധനം എങ്ങനെ പെര്‍ഫോം ചെയ്യും എന്ന് പറയേണ്ടല്ലോ? ഫ്ലാഷ് ഇല്ലായിരുന്നു എന്ന് തന്നെ പറയാം. അത് കൊണ്ട് എടുത്തു തുടങ്ങി കുറച്ചായപ്പോഴേ  നിര്‍ത്തേണ്ടി വന്നു. പിന്നെ നല്ല കിടിലന്‍ പോസ്റ്റുകള്‍ കിടിലോല്‍ക്കിടിലന്‍ പടങ്ങളുമായി വന്നപ്പോള്‍ നമ്മള്‍ മുട്ട് മടക്കി വീട്ടില്‍ ഇരുന്നതായിരുന്നു. എങ്കിലും, എടുത്ത പോട്ടംസ് വെറുതെ കളയണ്ടല്ലോ എന്ന് കരുതി പോസ്റ്റുന്നു... ആര്‍ക്കെങ്കിലും ഗ്ലാമര്‍ കുറവുണ്ടെങ്കില്‍ അത് അവരുടെ കുഴപ്പം കൊണ്ടല്ല.. ക്ഷമിക്കുക.