കോളേജിന്റെ തുടക്കം മുതല്‍ നടന്ന വിവിധ വര്‍ഷങ്ങളിലെ യൂനിവേഴ്സിറ്റി പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ കഴിയാവുന്ന അത്രയും ശേഖരിച്ച് എസ്.എഫ്.ഐ യൂണിറ്റ് 1996-ല്‍ പുറത്തിറക്കിയ ക്വസ്ട്ട്യന്‍ ബാങ്ക് പ്രകാശനത്തില്‍ നിന്ന്... വേദിയില്‍ ലതീഫ് സാര്‍, രമേശ് സാര്‍, ജയകുമാര്‍ സാര്‍.
തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ ശേഖരിച്ചു 2001-ല്‍ വീണ്ടും ഒരു രണ്ടാം ഭാഗം പുറത്തിറക്കിയിരുന്നു. 22nd ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് നന്ദി, ആ ശ്രമത്തില്‍ മുഖ്യ പങ്കാളികള്‍ ആയതിന് ... അന്നത്തെ തുമ്മല്‍ ഇപ്പോഴും മറന്നിട്ടില്ല. ഓഫീസിലെ പഴയ പേപ്പറുകള്‍ പൊടിതട്ടിയെടുത്തതിന്റെ...
ഇസ്മയില്‍ സേട്ട് സാര്‍ (പ്രിന്‍സിപ്പാള്‍)
പ്രകാശനം...
ജയകുമാര്‍ സാര്‍ (മുന്‍ പ്രിന്‍സിപ്പാള്‍)
കൃഷ്ണന്‍ സാര്‍...
സൂപ്പി സാര്‍...
വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെട്ട (ഈയുള്ളവന്‍ ഇല്ലാത്ത) സദസ്സ്...
അതോടൊപ്പം ആഗ്നേയം കയ്യെഴുത്ത് മാസികയുടെ പുതിയ പതിപ്പിന്റെ പ്രകാശനവും നടന്നു.
രമേശ് സാര്‍...
സ.സമീഹ സെയ്തലവി (ഇപ്പോള്‍ റിയാസ്)... കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്റിക്കെറ്റു അംഗം. ഡി.വൈ.എഫ്.ഐ. നേതാവ് സ.മുഹമ്മദ് റിയാസിന്റെ ഭാര്യ.
ഇപ്പൊ ആര്‍ക്കാ വേണ്ടത് ക്വസ്ട്ട്യന്‍ ബാങ്ക്? എല്ലാം ഏതെങ്കിലും വെബ്സൈറ്റില്‍ ഉണ്ടാകും. എങ്കിലും ഈയടുത്ത കാലത്ത് ബാക്കി വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ കൂടി സമാഹരിച്ചു എന്നു തോന്നുന്നു.
വാല്‍:
എല്ലാം റെഡിയാക്കി പൊതിഞ്ഞു പുറപ്പോടിയുടെ കയ്യില്‍ കൊടുത്ത ശേഷം ഞാന്‍ രാവിലെ തിരൂരിലേക്ക് പോന്നു. അന്നായിരുന്നു എന്റെ പോട്ടം പിടുത്തം... തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്. (പ്രായം കൂടി വരുന്നുണ്ടെങ്കിലും ഓര്‍മ്മ വലിയ പ്രശ്നമില്ല... !!!)
പിന്നെ ഞാനില്ലെങ്കിലും ബാനറില്‍ എന്റെ സാന്നിധ്യം ഉണ്ടാകുമല്ലോ.. ഏതു പരിപാടിയായാലും...